2008 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഒരു പനിനീര്പ്പുവിന്റെ ഓര്മ്മക്ക്

കാനന മധ്യത്തിലെ മുള്പ്പടര്പ്പുകള്ക്കിടയില്‍ വളരുന്ന പനീനീര്ച്ചെടി. ആരാലും അറിയാതെ, കാണാതെ തന്റെ ആത്മാവിന്റെ നേര്പകുതിയെത്തേടിയുള്ള നീണ്ട കാത്തിരുപ്പ്... ഒരു നാള്‍ നഗരക്കാഴ്ചകളുടെ രാജകുമാരി തോഴിമാരോടൊപ്പം കാനന മധ്യത്തിലെത്തി. വിധി നിയോഗം എന്നപോലെ അവള്‍ പനിനീര്ച്ചെടിയെ കണ്ടുമുട്ടി. പനീനീര്ച്ചെടിയുടെ നൈര്മ്മല്യമോ പരിമളമോ എന്താണു രാജകുമാരിയേ ആകര്ഷിച്ചത്? അറിയില്ല. അപ്രാപ്യമായ വശ്യതയുടെ ക്ഷണിക ദര്ശനം നല്കിയ ആഘാതത്തിലായിരുന്നു പനിനീര്ച്ചെടിയും . രാജകുമാരി പനീനീര്ച്ചെടിയെ സ്വന്തമാക്കന്‍ ആശിച്ചു. പനീനീര്ച്ചെടിയും അവളുടെ സ്വന്തമാവാന്‍ ആഗ്രഹിച്ചു. നൈമിഷികമെങ്കിലും ആ കൂടിക്കാഴ്ച അവരെ പിരിയാനാവത്തവിധം ​ഒന്നാക്കി.

പക്ഷെ രാജകുമാരിക്ക് മടങ്ങിപ്പോകണമായിരുന്നു. ബന്ധങ്ങളിലേക്കും ബന്ധനങ്ങളിലേക്കും ഉള്ള അനിവാര്യമായ മടക്കയാത്ര. പനിനീര്ച്ചെടി ഇന്നു തളിര്ക്കാറില്ല..പൂവ് വിടരാറില്ല.. രാജകുമാരിയെ വിധിയുടെ വിലങ്ങുകളില്‍ ഉപേഷിച്ച് അവന്‍ ഇനിയൊരു വസന്തത്തിനും അര്ഹനല്ലാതായി.

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

honest attempt... :) feel is there...

Deepumon പറഞ്ഞു...

രാജകുമാരിയെ വിധിയുടെ വിലങ്ങുകളില്‍ ഉപേഷിച്ച് അവന്‍ ഇനിയൊരു വസന്തത്തിനും അര്ഹനല്ലാതായി.

Deepumon പറഞ്ഞു...

രാജകുമാരിയെ വിധിയുടെ വിലങ്ങുകളില്‍ ഉപേഷിച്ച് അവന്‍ ഇനിയൊരു വസന്തത്തിനും അര്ഹനല്ലാതായി.