ആമുഖം
ഛായാമുഖി ഒരു മായക്കണ്ണാടി ആണ്. മഹാഭാരതത്തിലെ ഭീമനു സ്വന്തമായിരുന്ന ഈ മാന്ത്രികക്കണ്ണാടി ഒരാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതിന്റെ ബിം ബം കാണിച്ചു തരുന്നതായി പറയപ്പെടുന്നു. ഒടുവില്‍ പ്രിയ ദ്രൌപദി കണ്ണാടിയില്‍ കാണുന്നതു അര്‍ജുനന്റെ മുഖവും .മഹാശക്തനായിരുന്നിട്ടു കൂടി ആ യോദ്ധാവ് ഹതാശനായിത്തീരുന്നു. ഒരിക്കല്‍ കല്യാണസൌഗന്ദികം വേണമെന്നു പറഞ്ഞപ്പോല്‍ ഭീമന് അതിനു വേണ്ടി നടത്തിയ സാഹസിക യാത്ര പ്രശസ്തമാണു. പിന്നിട് ദ്രൌപതി കൌരവ സഭയില്‍ വസ്ത്രക്ഷേപത്തിനിരയാകുമ്പോള് നിസഹായ്നായ ഭീമന് വളരെ ശക്തമായ ഒരു പ്രതിഞ എടുക്കുക ഉണ്ടായി. ഒടുവില്‍ കുരുക്ഷേത്ര യുദ്ധ്ത്തില്‍ ദുശസനന്റെ മാറു പിളര്‍ന്നു രക്തപാനം നടത്തിയ കൈകള്‍ കൊണ്ടു ദ്രൌപതിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുക്കും വരെ ആ കോപം ആറിയില്ല. എന്നിട്ടും ദ്രൌപതി ഭീമന്റെ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിഞ്ഞില്ല. അവള്‍ക്കു പ്രിയം അര്‍ജുനനെ ആയിരുന്നു. പ്രണയിക്കാന്‍ വളരെ എളുപ്പം, പ്രണയിക്കപ്പെടുക അതി കഠിനവും. എങ്കിലും ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനേക്കള് നല്ലതു ഒരിക്കലെങ്കിലും പ്രണയിച്ച് പരാജിതനാകുന്നതാണു.
ഛായാമുഖി നഷ്ട പ്രണയത്തിന്റെ ഓര്‍മ്മയാണ്. അനിവാര്യമായ വേര്‍പിരിയല്‍ ബാക്കിയാക്കുന്ന വേദനകള്‍ . ആത്മാവിന്റെ വിലാപങ്ങള്‍ .. പ്രണയകാലത്തിന്റെ ആഹ്ലാദങ്ങള്‍ . പ്രണയിക്കുന്നവര്‍ക്ക് വേണ്ടി..പ്രണയിക്കാന്‍ കൊതിക്കുന്നവര്‍ക്ക് വേണ്ടി..നഷ്ട പ്രണയതിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി...അങ്ങനെ എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ ബ്ലൊഗ് സമര്‍പ്പിക്കുന്നു.
എല്ലവരുടെയും മനസ്സില്‍ ഒരു ഛായമുഖി ഉണ്ട്. പ്രിയപ്പെട്ടതിന്റെ ബിം ബം ഏറ്റവും വ്യക്തതയോടെ കാണുന്ന ഒരു മാന്ത്രികക്കണ്ണടി.
2008 ജൂലൈ 21, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

2 അഭിപ്രായങ്ങൾ:
Great perspective.. Never thought of it in this light.. In a way Bheeman was a character always eclipsed by Arjunan.. Never ever thought of as one who even has the "ability" to love.. Good one.. :)
വളരെ ശരിയാണ്. മിക്കവരുടെയും മനസ്സില്‍ ഒരു ഛായാമുഖി കാണും - എപ്പോഴും വ്യക്തതയോടെ ഒരു രൂപം കാണുന്ന കണ്ണാടി.
രൂപം എന്താണെന്നോ ആരാണെന്നോ അപ്രസക്തമായിരിക്കാം - രൂപം മാറുമെന്നതും അപ്രസക്തമായിരിക്കാം.
നിറയെ പ്രതിബിംബങ്ങള്‍ ഉള്ള ഒരു ഛായാമുഖി സ്വന്തമാക്കട്ടെ എന്ന് ആശംസിക്കുന്നു :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ